സഹായ അഭ്യർത്ഥന വാജിദ് & കുടുംബത്തിന് വേണ്ടി

പ്രിയപ്പെട്ട വിദ്യാർത്ഥികളെ .....

സെക്കൻഡ് ഇയർ ബികോം കോ-ഓപ്പറേഷനിൽ പഠിക്കുന്ന വാജിദ് എന്ന നമ്മുടെ സഹപാഠിയും അവൻറെ കുടുംബവും കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുന്നേ വലിയൊരു അപകടം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ..

ഒരു കുടുംബത്തിലെ എട്ടു പേരാണ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലും മറ്റു ആശുപത്രികളിലും ആയി ചികിത്സ തേടുന്നത്. കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ ഭീമമായ ഒരു തുക തന്നെ ആശുപത്രി ചിലവായി വന്നിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം എന്ന നിലയിൽ അവരെക്കൊണ്ട് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് ചിലവുകൾ. നമ്മുടെ കോളേജിലെ വിദ്യാർത്ഥി,സുഹൃത്ത് ,സഹപാഠി എന്നുള്ള നിലയിൽ അവനെയും അവൻറെ കുടുംബത്തെയും സഹായിക്കേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്.

അവർക്ക് വേണ്ടി നാളെ കോളേജിൽ SIP യുടെയും അവൻറെ ക്ലാസ്സിന്റെയും നേതൃത്വത്തിൽ ഫണ്ട് കളക്ഷൻ നടത്തുന്നുണ്ട്. എല്ലാവരും വീട്ടിൽ വിവരം അറിയിച്ചു നിങ്ങളാൽ ആവുന്ന നല്ലൊരു തുക തന്നെ ഇതിനായി മാറ്റിവയ്ക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.എല്ലാവരും ഇതിനോട് സഹായിക്കുകയും സഹകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.